
കന്യാകുമാരി മുതല്‍ കപിലവാസ്തു വരെ
ജപ്പാനില്‍ നിന്നുള്ള പ്രൊഫസര്‍ നിഷിമുറ എന്ന സത്യാന്വേഷിയോടൊപ്പം ഭാരതത്തിണ്റ്റെ ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്കുള്ള ഒരു ആധ്യാത്മിക ചിന്തകണ്റ്റെ തീര്‍ഥയാത്രയുടെ ഹൃദയഹാരിയായ വിവരണം. വിവിധ തുറകളിലും നിലകളിലും ജീവിക്കുന്ന ജനങ്ങളെ അടുത്തറിയാനും മനുഷ്യജീവിതസന്ദേശം പരസ്പരം കൈമാറാനും സിദ്ധിച്ച അനുഭവസാക്ഷ്യങ്ങള്‍. പല ഭാഷയും ദേശവും സംസ്കാരവും സമന്വയിക്കുന്ന ഇന്ത്യയുടെ ഹൃദയത്തിലൂടെ ആത്മാന്വേഷണത്വരയുമായി അലഞ്ഞുതീര്‍ത്ത പരിവ്രാജകണ്റ്റെ സ്നേഹവിഹ്വലസന്ദേശങ്ങള്. ഓര്‍മകളുടെ കാലിഡോസ്കോപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന അത്യപൂര്‍വമായ ഒരു റഫറന്‍സ് ഗ്രന്ഥമെന്ന് ഈ യാത്രാപുസ്തകത്തെ നിസ്സംശയം പറയാം. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്രബോസ്, മന്നത്തു പത്മനാഭന്, ഡോ. ഹോഡ്ഗേവാര്, വീര്‍ സാവര്‍ക്കര്‍ തുടങ്ങിയ മഹത് വ്യക്തികളുമായുള്ള സ്വാമിയുടെ ഹൃദയബന്ധവും ഈ പുസ്തകത്തില്‍ ഇതള്‍ വിടര്‍ത്തുന്നു.